ഒമാന്‍ എയര്‍ കൊച്ചിയിലേക്ക് എല്ലാ ദിവസവും
തിരുവനന്തപുരം: ജൂണ്‍ ഒന്നു മുതല്‍ ഒമാന്‍ എയര്‍ ഇന്ത്യയിലേക്ക് കൂടുതല്‍ വിമാനസര്‍വീസുകള്‍ തുടങ്ങുമെന്ന് കമ്പനിയുടെ ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ അബ്ദുള്‍ റഹ്മാന്‍ അല്‍ ബുസൈദി പറഞ്ഞു. ഇപ്പോള്‍ കൊച്ചിയിലേക്ക് ആഴ്ചയില്‍ അഞ്ചു ദിവസമുള്ള സര്‍വീസിനു പകരം എല്ലാ ദിവസവും സര്‍വീസാരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഹൈദരാബാദിലേക്കും ദില്ലിയിലേക്കും സര്‍വീസുകള്‍ നടത്തുന്നതിന് ഒമാന്‍ എയറിന് അംഗീകാരം ലഭിച്ചിട്ടുണ്ട്. ഇപ്പോള്‍ മുംബൈയിലേക്ക് 10 വിമാനങ്ങളാണ് സര്‍വീസ് നടത്തുന്നത്. ഇത് 12ആയി ഉയര്‍ത്തും.
ഇന്ത്യയിലേക്കുള്ള സര്‍വീസ് ഒമാന്‍ എയറിന് കൂടുതല്‍ ലാഭം നേടിത്തരുന്നുണ്ടെന്നും സാമ്പത്തികരംഗത്ത് പുരോഗതി നേടുന്ന ഇന്ത്യക്കും ഗള്‍ഫിനുമിടയിലുള്ള യാത്രക്കാരുടെ എണ്ണം കൂടുതല്‍ വര്‍ദ്ധിക്കുമെന്നുമാണ് കരുതുന്നതെന്നും ബുസൈദി പറഞ്ഞു.












Click it and Unblock the Notifications