നെല്ലുസംഭരണത്തിന് ധാരണയായി
ദില്ലി: സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ വഴി നെല്ല് സംഭരിക്കുന്നത് സംബന്ധിച്ച് ഫുഡ് കോര്‍പ്പറേഷന്‍ ഒഫ് ഇന്ത്യയും (എഫ്സിഐ) കേരള സര്‍ക്കാരും തമ്മില്‍ ധാരണയായി. സംസ്ഥാന സര്‍ക്കാരിന്റെ വിജ്ഞാപനം പുറത്തുവന്നാലുടന്‍ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ നെല്ല് സംഭരണം തുടങ്ങുമെന്ന് സിവില്‍ സപ്ലൈസ് സെക്രട്ടറി ഷീലാ തോമസ് അറിയിച്ചു.
എഫ്സിഐ തലവന്‍ മല്‍ഹോത്രയുമായി ഏപ്രില്‍ 28ന് മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയുടെ തുടര്‍ച്ചയായി ശനിയാഴ്ച ഉദ്യോഗസ്ഥതല കൂടിയാലോചന നടന്നു. തിങ്കളാഴ്ച മുതല്‍ എഫ്സിഐ നെല്ലുസംഭരണം തുടങ്ങും.
സംസ്ഥാന സര്‍ക്കാര്‍ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ വഴി സംഭരിച്ച മുഴുവന്‍ നെല്ലും എഫ്സിഐ ഏറ്റെടുക്കും. നെല്‍ കര്‍ഷകര്‍ക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ആശ്വാസമെത്തിക്കാനുള്ള പദ്ധതികളും എഫ്സിഐ തയ്യാറാക്കും. കര്‍ഷകര്‍ക്ക് ന്യായവില ഉറപ്പാക്കും.
കേന്ദ്ര കൃഷി-ഭക്ഷ്യ മന്ത്രി ശരത് പവാറിന്റെ ഇടപെടലിനെ തുടര്‍ന്നാണ് നെല്ലു സംഭരണത്തിന് എഫ്സിഐ തീരുമാനിച്ചത്. നെല്ല് സംഭരണത്തിന് സ്ഥിരം സംവിധാനം ഏര്‍പ്പെടുത്താനുള്ള ദീര്‍ഘകാല പദ്ധതിയും എഫ്സിഐ ആവിഷ്ക്കരിക്കും. സംസ്ഥാന സര്‍ക്കാരുമായും സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനുമായും സഹകരിച്ചാകും ഇത്.












Click it and Unblock the Notifications