Get Updates
Get notified of breaking news, exclusive insights, and must-see stories!

ജലമൂറ്റുന്നതിനെതിരെ നിയമം വേണം: വീരേന്ദ്രകുമാര്‍

ചെന്നൈ: രാജ്യത്തിന്റെ ജലസമ്പത്തും കൃഷിയും കൈയടക്കാന്‍ ബഹുരാഷ്ട്ര കമ്പനികള്‍ ആസൂത്രിതശ്രമം നടത്തുന്നതായി ജനതാദള്‍ (എസ്) നേതാവ് എം. പി. വീരേന്ദ്രകുമാര്‍ എംപി പറഞ്ഞു.

ബഹുരാഷ്ട്രകമ്പനികളുടെ ജലചൂഷണം പെരുമാട്ടി പഞ്ചായത്ത് മാത്രം നേരിടുന്ന പ്രാദേശിക പ്രശ്നമല്ല. അത് രാജ്യത്തിന്റെ മൊത്തം പ്രശ്നമാണ്- വീരേന്ദ്രകുമാര്‍ ചൂണ്ടിക്കാട്ടി. ഏപ്രില്‍ 30 ശനിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വ്യക്തിക്കും ബഹുരാഷ്ട്ര കമ്പനിക്കും വെള്ളത്തില്‍ ഒരേ അവകാശമാണുള്ളതെന്ന ഹൈക്കോടതി വിധിയെ വീരേന്ദ്രകുമാര്‍ വിമര്‍ശിച്ചു. സ്വകാര്യ കമ്പനി പണമുണ്ടാക്കാന്‍ വേണ്ടിയാണ് വെള്ളം ഉപയോഗിക്കുന്നതെങ്കില്‍ ജനങ്ങളുടെ ആവശ്യം കുടിവെള്ളം കിട്ടുക എന്നതാണ്.

വാണിജ്യ ആവശ്യത്തിന് ബഹുരാഷ്ട്ര കമ്പനികള്‍ വെള്ളം ഉപയോഗിക്കുന്നതിനെതിരെ കേന്ദ്രം നിയമം കൊണ്ടുവരണം. ഈ പ്രശ്നത്തില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ ഒന്നിക്കണം. വെള്ളം ഒരു ഉല്പന്നമായി പ്രഖ്യാപിക്കണമെന്നും അതിന് വില നിശ്ചയിക്കണമെന്നുമുള്ള അജണ്ടയുള്ള ഐഎംഎഫിനും ലോകബാങ്കിനും മുന്നില്‍ തലകുനിച്ചുനില്‍ക്കുകയാണ് കേന്ദ്രം.

ആഭ്യന്തര സബ്സിഡി വെട്ടിക്കുറയ്ക്കാന്‍ ലോകബാങ്ക് കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തുമ്പോള്‍ യുഎസ് സര്‍ക്കാര്‍ തങ്ങളുടെ രാജ്യത്തെ കര്‍ഷകര്‍ക്ക് കാര്‍ഷികേതര സബ്സിഡിക്ക് പുറമെ 37,500 കോടി ഡോളറാണ് സബ്സിഡിയായി നല്‍കുന്നതെന്ന് വീരേന്ദ്രകുമാര്‍ ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+