വി. എസിന്റെ പ്രസ്താവന: അന്വേഷിക്കണമെന്ന് വെള്ളാപ്പള്ളി
ചേര്‍ത്തല: മലപ്പുറത്ത് എന്‍ട്രന്‍സ് വിജയംകൂടുന്നതിന് പിന്നില്‍ ചോദ്യപേപ്പര്‍ ചോര്‍ച്ചയാണെന്ന വി. എസ് അച്യുതാനന്ദന്റെ ആരോപണത്തെ പറ്റി അന്വേഷണം വേണമെന്ന് എസ്എന്‍ഡിപി യോഗം സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അച്യുതാനന്ദന്‍ പറഞ്ഞുവെന്നതു കൊണ്ട് മാത്രം ഈ ആരോപണത്തെ വര്‍ഗ്ഗീയവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നത് ശരില്ലെന്നും അദ്ദേഹം പറഞ്ഞു.
നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ കാര്യത്തില്‍ കുഞ്ഞാലിക്കുട്ടി സമവായ മാര്‍ഗ്ഗം പറഞ്ഞു തുടങ്ങിയത് ഭൂരിപക്ഷ സമുദായങ്ങളുടെ കൂട്ടുകെട്ടിന്റെ ശക്തി മനസ്സിലാക്കിക്കൊണ്ടാണ.്
സുനാമി ബാധിത പ്രദേശങ്ങളില്‍ മതംമാറ്റം നടക്കുന്നുവെന്ന കാര്യം ഗൗരവമായി എടുക്കണം. ഭൂരിഭാഗം സന്നദ്ധസംഘടനകളും സാമൂഹ്യപ്രവര്‍ത്തനമെന്ന പേരില്‍ മതംമാറ്റമാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications