കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നേപ്പാളില്‍ അടിയന്തിരാവസ്ഥ പിന്‍വലിച്ചു

  • By Staff
Google Oneindia Malayalam News

കാഠ്മണ്ഡു: നേപ്പാള്‍ രാജാവ് ജ്ഞാനേന്ദ്ര രാജ്യത്തെ അടിയന്തിരാവസ്ഥ പിന്‍വലിച്ചു. ഫിബ്രവരി ഒന്ന് മുതലാണ് നേപ്പാളില്‍ അടിയന്തിരാവസ്ഥ ഏര്‍പ്പെടുത്തിയിരുന്നത്.

ഷേര്‍ ബഹാദൂര്‍ ദുബെ സര്‍ക്കാരിനെ പിരിച്ചുവിട്ട ജ്ഞാനേന്ദ്ര രാജാവ് മൗലികാവകാശങ്ങളും പത്രസ്വാതന്ത്യവും റദ്ദാക്കിയിരുന്നു. നേപ്പാള്‍ ഭരണഘടന അനുസരിച്ച് മൂന്ന് മാസത്തിനുള്ളില്‍ അടിയന്തിരാവസ്ഥ പ്രതിനിധി സഭ അംഗീകരിച്ചിരിക്കണം.

നേപ്പാളില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതിനെതിരെ അന്തര്‍ദേശീയതലത്തില്‍ ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. നേപ്പാളിനുള്ള സൈനിക സഹായമുള്‍പ്പെടെയുള്ള സഹായങ്ങള്‍ പല രാജ്യങ്ങളും നിര്‍ത്തിവച്ചിരുന്നു.

ചൈന, ഇന്തോനേഷ്യ, സിംഗപ്പൂര്‍ എന്നീ ഏഷ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് തിരിച്ചെത്തിയതിന് ശേഷം ഏതാനും മണിക്കൂറുകള്‍ക്കുള്ളിലാണ് നേപ്പാള്‍ രാജാവ് അടിയന്തിരാവസ്ഥ പിന്‍വലിച്ചത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X