ഐശ്വര്യാറായിയും വിവേക് ഒബ്റോയിയും വിവാഹിതരാകുന്നു
ദില്ലി: ബോളിവുഡിലെ താരറാണി ഐശ്വര്യാറായിയും മുന്‍നിര നടന്‍ വിവേക് ഒബ്റോയിയും വിവാഹിതരാകുന്നു. ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വിവേക് ഇക്കാര്യം വെളിപ്പെടുത്തിയത്.
തങ്ങളുടെ പ്രണയം അധികകാലം നീണ്ടുനില്‍ക്കില്ലെന്ന് പലരും അപവാദം പ്രചരിപ്പിച്ചിരുന്നെന്നും എന്നാല്‍ തങ്ങള്‍ വിവാഹിതരാകാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും വിവേക് പറഞ്ഞു.
രണ്ടര വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് വിവേകും ഐശ്വര്യയും വിവാഹജീവിതത്തിലേക്ക് പ്രവേശിക്കുന്നത്. ഇരുവരും ഏതാനും സിനിമകളില്‍ നായികാനായകന്‍മാരായി അഭിനയിച്ചിട്ടുണ്ട്.
സല്‍മാന്‍ ഖാനുമായുള്ള പ്രണയബന്ധം തകര്‍ന്നതിനു ശേഷമാണ് ഐശ്വര്യ വിവേകുമായി പ്രണയത്തിലായത്. ഐശ്വര്യയുമായി അകന്നതിനു ശേഷം സല്‍മാന്‍ അവരുടെ വീട്ടിലും ഷൂട്ടിംഗ് ലൊക്കേഷനുകളിലും ചെന്ന് ശല്യമുണ്ടാക്കിയത് വാര്‍ത്ത സൃഷ്ടിച്ചിരുന്നു. തന്നെ സല്‍മാന്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന വിവേക് ഒബ്റോയിയുടെ വെളിപ്പെടുത്തലും ബോളിവുഡ് സിനിമാലോകത്ത് വിവാദം സൃഷ്ടിച്ചിരുന്നു.
ലോകസുന്ദരി പട്ടം നേടിയതിനു ശേഷം സിനിമയിലെത്തിയ ഐശ്വര്യ ഇപ്പോള്‍ ഹോളിവുഡ് സിനിമയില്‍ സ്ഥാനമുറപ്പിക്കാനുള്ള ശ്രമത്തിലാണ്. കമ്പനി എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ വിവേക് ഒബ്റോയി ഏതാനും സിനിമകളിലൂടെ തന്നെ ബോളിവുഡിലെ മുന്‍നിരയിലെത്തിയ നടനാണ്.
അതേ സമയം വിവാഹവാര്‍ത്ത വിവേക് ഒബ്റോയി നിഷേധിച്ചതായും റിപ്പോര്‍ട്ടുണ്ട്.












Click it and Unblock the Notifications