മീനച്ചിലാറില്‍ ആറ് കുട്ടികള്‍ മുങ്ങിമരിച്ചു
പാലാ: മീനച്ചിലാറില്‍ ആറ് കുട്ടികള്‍ മുങ്ങിമരിച്ചു. പാലായ്ക്കടുത്തുള്ള ഭരണങ്ങാനം ചെത്തിമറ്റം ഭാഗത്താണ് അപകടം സംഭവിച്ചത്.
പോണ്ടിച്ചേരിയില്‍ ബ്രൈറ്റ് സ്കൂളില്‍ നിന്നും വിനോദയാത്രയായി വന്ന കുട്ടികളാണ് മുങ്ങിമരിച്ചത്.അഞ്ച് പേര്‍ പോണ്ടിച്ചേരി സ്വദേശികളും ഒരാള്‍ മലയാളിയുമാണ്. രാമന്‍, കണ്ണപ്പന്‍, മോഹന്‍ബാബു, ഇളംപരുത്തി, ജോസഫ് എന്നിവരും മലയാളിയായ സജീവുമാണ് മരിച്ചത്. പരിക്കേറ്റവരില്‍ ഒരാളെ പരിക്കുകളോടെ മേരിഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സജീവ് ബ്രൈറ്റ് ഹൈസ്കൂള്‍ പ്രിന്‍സിപ്പലിന്റെ മകനാണ്. മെയ് ഒന്ന് ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് അപകടം നടന്നത്.












Click it and Unblock the Notifications