പാര്‍ട്ടി പ്രഖ്യാപനം ആത്മഹത്യാപരം: ആന്റണി
തിരുവനന്തപുരം: കെ. കരുണാകരന്റെ പുതിയ പാര്‍ട്ടി പ്രഖ്യാപനം ആത്മഹത്യാപരമാണെന്ന് എ. കെ. ആന്റണി പറഞ്ഞു.
ഇന്ദിരാഗാന്ധി കൂട്ടിയോജിപ്പിച്ച പാര്‍ട്ടിയെ ഇന്ദിരയുടെ പേരില്‍ തന്നെ പിളര്‍ത്തുകയാണ് കരുണാകരന്‍ ചെയ്തത്. ഇത് നെഹ്റുകുടുംബത്തോടു തന്നെയുള്ള വെല്ലുവിളിയാണ്. എത്ര മുതിര്‍ന്ന നേതാവായാലും ഭാവിയില്‍ ഇത് തിരിച്ചറിയും. കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് കാണിച്ച ക്രൂരതയാണിത്. ഐഎന്‍ടിയുസി സംഘടിപ്പിച്ച മെയ് ദിന റാലിക്കു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാര്‍ട്ടിയെ സ്നേഹിക്കുന്ന ആരും കോണ്‍ഗ്രസ് വിട്ടുപോകില്ലെന്നും ആന്റണി പറഞ്ഞു.












Click it and Unblock the Notifications