Get Updates
Get notified of breaking news, exclusive insights, and must-see stories!

പിളര്‍പ്പിനോട് ഉമ്മന്‍ചാണ്ടി പ്രതികരിച്ചില്ല

കൊച്ചി: കെ. കരുണാകരന്‍ പുതിയ പാര്‍ട്ടി പ്രഖ്യാപനം നടത്തിയതോടെ കോണ്‍ഗ്രസിലുണ്ടായ പിളര്‍പ്പിനെ കുറിച്ച് പ്രതികരിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിസമ്മതിച്ചു.

മെയ് ഒന്ന് ഞായറാഴ്ച കൊച്ചിന്‍ പോര്‍ട്ട് സ്റാഫ് അസോസിയേഷന്‍ ഡയമണ്ട് ജൂബിലി ആഘോഷച്ചടങ്ങില്‍ പങ്കെടുത്ത ഉമ്മന്‍ചാണ്ടി ചടങ്ങിന് ശേഷം പുതിയ പാര്‍ട്ടിയെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി. താന്‍ സംസ്ഥാനത്തിന്റെ വികസന അജണ്ടയെ കുറിച്ച് മാത്രമേ സംസാരിക്കുകയുള്ളൂവെന്ന് അദ്ദേഹം വ്യക്തമാക്കി.

പുതിയ പാര്‍ട്ടിയുടെ പേരിലും പതാകയിലും ഇന്ദിരാഗാന്ധിയുടെ പേരും ചിത്രവും കരുണാകരന്‍ ഉപയോഗിച്ചത് തന്റെ പുതിയ രാഷ്ട്രീയനീക്കത്തില്‍ അദ്ദേഹത്തിന് ആത്മവിശ്വാസമില്ലെന്നാണ് തെളിയിക്കുന്നതെന്ന് വയലാര്‍ രവി പറഞ്ഞു.

പിളര്‍പ്പ് പ്രതീക്ഷിച്ചതാണെന്നും ഇത് പാര്‍ട്ടിയെ കാര്യമായി ബാധിക്കില്ലെന്നും കെപിസിസി വൈസ് പ്രസിഡന്റ് എ. സി. ജോസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+