കരുണാകരന്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു
തൃശൂര്‍: ഐ ഗ്രൂപ്പ് കണ്‍വെന്‍ഷനില്‍ കെ. കരുണാകരന്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. നാഷണല്‍ കോണ്‍ഗ്രസ് (ഇന്ദിര) എന്നായിരിക്കും പുതിയ പാര്‍ട്ടിയുടെ പേരെന്ന് അദ്ദേഹം അറിയിച്ചു. കെ. മുരളീധരനാണ് പാര്‍ട്ടിയുടെ പ്രസിഡന്റ്. പാര്‍ട്ടിയുടെ ഭാരവാഹികളെ പ്രഖ്യാപിക്കാന്‍ മുരളിയെ ചുമതലപ്പെടുത്തി.
ഐ ഗ്രൂപ്പ് കണ്‍വെന്‍ഷനില്‍ എം. എ. ജോണ്‍ സാമ്പത്തിക പ്രമേയവും കോടോത്ത് ഗോവിന്ദന്‍നായര്‍ രാഷ്ട്രീയപ്രമേയവും അവതരിപ്പിച്ചതിന് ശേഷമാണ് കരുണാകരന്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചത്. പുതിയ പാര്‍ട്ടിയുടെ കൊടിയില്‍ ചര്‍ക്കയോടൊപ്പം ഇന്ദരിയുടെ ചിത്രവും ആലേഖനം ചെയ്തിരിക്കും.
പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ എന്‍. വേണുഗോപാലാണ് മുരളിയുടെ പേര് നിര്‍ദേശിച്ചത്. വിജയദാസ് പിന്താങ്ങി. പ്രവര്‍ത്തകര്‍ കൈപ്പൊക്കി തെരഞ്ഞെടുപ്പ് ശരിവച്ചു. തുടര്‍ന്ന് മുരളി പാര്‍ട്ടി പതാക ഉയര്‍ത്തി. ആറു മാസത്തിനകം സംഘടനാ തെരഞ്ഞെടുപ്പ് നടത്തും.
പുതിയ പാര്‍ട്ടി പ്രഖ്യാപനത്തോടെ കോണ്‍ഗ്രസിലെ പിളര്‍പ്പ് യാഥാര്‍ഥ്യമായി. വര്‍ഷങ്ങളായി കോണ്‍ഗ്രസില്‍ നിലനില്‍ക്കുന്ന ഗ്രൂപ്പ് ഭിന്നതയെ തുടര്‍ന്നുള്ള പിളര്‍പ്പ് കേരളത്തിലെ രാഷ്ട്രീയ ബന്ധങ്ങളെ തന്നെ മാറ്റിമറിച്ചേക്കും. 1978ലാണ് ഇതിന് മുമ്പ് കേരളത്തിലെ കോണ്‍ഗ്രസ് പിളര്‍ന്നത്.












Click it and Unblock the Notifications