Get Updates
Get notified of breaking news, exclusive insights, and must-see stories!

പാര്‍ട്ടി പ്രഖ്യാപനം നടത്തിയത് നാടകീയമായി

തൃശൂര്‍: തീര്‍ത്തും നാടകീയമായാണ് കെ. കരുണാകരന്‍ ഐ ഗ്രൂപ്പ് കണ്‍വെന്‍ഷനില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപനം നടത്തിയത്.

കരുണാകരന്‍ നടത്തിയ ഉദ്ഘാടന പ്രസംഗത്തില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുന്നതിനെ കുറിച്ച് പരാമര്‍ശങ്ങളൊന്നും നടത്തിയില്ല. കോണ്‍ഗ്രസിനെ എല്ലാ ദുഷ്ടശക്തികളില്‍ നിന്നും മോചിപ്പിക്കുമെന്ന് അദ്ദേഹം ആവര്‍ത്തിക്കുകയും ചെയ്തു. തന്റെ നീണ്ട കാലത്തെ രാഷ്ട്രീയജീവിതത്തെ കുറിച്ച് പറഞ്ഞ അദ്ദേഹം ഗാന്ധിജിയുടെയും നെഹ്റുവിന്റെയും പാത ഇനിയും താന്‍ പിന്തുടരുമെന്നും പറഞ്ഞു.

പിന്നീട് സാമ്പത്തിക, രാഷ്ട്രീയ പ്രമേയങ്ങള്‍ അവതരിപ്പിച്ചതിന് ശേഷമാണ് പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനം കരുണാകരന്‍ നടത്തിയത്. കരുണാകരന്‍ എന്താണ് പറയുന്നതെന്ന് ആകാംക്ഷയോടെ കാത്തിരുന്ന പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ അദ്ദേഹം ഒടുവില്‍ നിര്‍ണായക പ്രഖ്യാപനം നടത്തി. ഒരു കുഞ്ഞുണ്ടായാല്‍ അതിന് പേരിടണമെന്നും പുതിയ പാര്‍ട്ടിയുടെ പേര് നാഷണല്‍ കോണ്‍ഗ്രസ് (ഇന്ദിര) എന്നാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു. തുടര്‍ന്ന് മൂന്ന് തവണ ജയ് ഹിന്ദ് വിളിച്ചതിനു ശേഷം അദ്ദേഹം പാര്‍ട്ടി പതാക കെ. മുരളീധരന് കൈമാറി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+