സാമ്പത്തിക പ്രമേയം അവതരിപ്പിച്ചത് എം.എ.ജോണ്‍
തൃശൂര്‍: ഐ ഗ്രൂപ്പ് കണ്‍വെന്‍ഷനില്‍ കോണ്‍ഗ്രസിലെ പരിവര്‍ത്തനവാദിയായി അറിയപ്പെട്ടിരുന്ന എം. എ. ജോണ്‍ സാമ്പത്തിക പ്രമേയം അവതരിപ്പിച്ചത് ശ്രദ്ധേയമായി.
പാര്‍ട്ടി പിളര്‍ത്താനുള്ള നീക്കത്തോട് വിയോജിച്ച് പല പ്രമുഖ നേതാക്കളും ഐ ഗ്രൂപ്പ് വിട്ടപ്പോള്‍ മുതിര്‍ന്ന നേതാവ് എം. എ. ജോണ്‍ കരുണാകരനൊപ്പം ചേര്‍ന്നത് കൗതുകം പകര്‍ന്നു. അന്തിമഘട്ടത്തില്‍ ജോണിനെ ഒപ്പം ചേര്‍ക്കാനായത് കരുണാകര വിഭാഗത്തിന്റെ വിജയവുമായി. കണ്‍വെന്‍ഷനില്‍ അദ്ദേഹം സാമ്പത്തിക പ്രമേയം അവതരിപ്പിച്ചതോടെ പുതിയ പാര്‍ട്ടിയില്‍ അദ്ദേഹം സജീവമായുണ്ടാകുമെന്ന് വ്യക്തമായി.
എ. കെ. ആന്റണിയോടും വയലാര്‍ രവിയോടുമൊപ്പം യൂത്ത് കോണ്‍ഗ്രസിന്റെ നേതൃസ്ഥാനത്തെത്തിയ എം. എ. ജോണ്‍ നീണ്ട കാലമായി സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. നേരത്തെ കരുണാകരന്റെ വിമര്‍ശകനായി പലപ്പോഴും അദ്ദേഹം രംഗത്തുവന്നിട്ടുണ്ട്.












Click it and Unblock the Notifications