ഇടതുപക്ഷവുമായി സഖ്യമുണ്ടാക്കും: മുരളി
തൃശൂര്‍: കേന്ദ്രത്തിലെ യുപിഎയെ പോലെ പുതിയ പാര്‍ട്ടി ഇടതുപക്ഷവുമായും ജനാധിപത്യശക്തികളുമായും സഖ്യത്തിലേര്‍പ്പെടുമെന്ന് കെ. മുരളീധരന്‍ പറഞ്ഞു. മെയ് ഒന്ന് ഞായറാഴ്ച ഐ ഗ്രൂപ്പ് കണ്‍വെന്‍ഷനില്‍ പ്രസംഗിക്കുകയായിരുന്നു മുരളി.
ഉമ്മന്‍ചാണ്ടി ഭരണത്തിന്‍ കീഴില്‍ സംസ്ഥാനത്തെ എല്ലാ സമുദായങ്ങളിലും പെട്ടവര്‍ അരക്ഷിതാവസ്ഥയിലാണ്. സംസ്ഥാനത്തെ വിവിധ സമുദായസംഘടനകളുടെ റാലികളില്‍ വന്‍തോതില്‍ ആളുകള്‍ തടിച്ചുകൂടുന്നതിന്റെ കാരണം ഇതാണ്.
ഉമ്മന്‍ചാണ്ടി സംഘത്തിന്റെ തന്ത്രങ്ങളുടെ രക്തസാക്ഷിയാണ് താനെന്ന് മുരളി പറഞ്ഞു. ഹൈക്കമാന്റിന്റെ നിര്‍ദേശം അനുസരിച്ചാണ് താന്‍ കെപിസിസി പ്രസിഡന്റ് സ്ഥാനം രാജിവച്ചത്. യുഡിഎഫ് സര്‍ക്കാരില്‍ അംഗമാവാന്‍ ഹൈക്കമാന്റാണ് തന്നോട് ആവശ്യപ്പെട്ടത്. ഹൈക്കമാന്റിന്റെ നിര്‍ദേശം അംഗീകരിക്കുക മാത്രമാണ് താന്‍ ചെയ്തത്- മുരളി വ്യക്തമാക്കി.












Click it and Unblock the Notifications