Get Updates
Get notified of breaking news, exclusive insights, and must-see stories!

പിളര്‍പ്പ് ഒഴിവാക്കാന്‍ പരമാവധി ശ്രമിച്ചു: പട്ടേല്‍

ദില്ലി: കെ. കരുണാകരന്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചത് നിര്‍ഭാഗ്യകരമായ സംഭവമാണെന്ന് കേരളത്തിന്റെ ചുമതലയുള്ള അഹമ്മദ് പട്ടേല്‍ പറഞ്ഞു.

പിളര്‍പ്പ് ഒഴിവാക്കാന്‍ പരമാവധി ശ്രമിച്ചതാണ്. മുരളീധരനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയപ്പോള്‍ തന്നെ പുതിയ പാര്‍ട്ടിയുണ്ടാവുമെന്ന് തങ്ങള്‍ക്കറിയാമായിരുന്നു. എന്നാല്‍ കരുണാകരന്‍ പാര്‍ട്ടി വിടില്ലെന്നാണ് കരുതിയിരുന്നത്. കഴിഞ്ഞ ദിവസം രാത്രി പോലും തങ്ങള്‍ കരുണാകരനുമായി സംസാരിച്ചിരുന്നു.

പാര്‍ട്ടിയിലെ പിളര്‍പ്പ് കോണ്‍ഗ്രസിന് ക്ഷീണമുണ്ടാക്കില്ലെന്നും ഇത് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ മാത്രമേ സഹായിക്കുകയുള്ളൂവെന്നും പട്ടേല്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+