പ്ലാച്ചിമടയിലേക്ക് കേന്ദ്രസംഘത്തെ അയക്കും
ദില്ലി: പ്ലാച്ചിമടയിലെ കൊക്കകോള ഫാക്ടറി ജലചൂഷണം നടത്തുന്നുണ്ടെന്ന പരാതി പരിശോധിക്കാന്‍ കേന്ദ്രസംഘത്തെ അയക്കുമെന്ന് കേന്ദ്ര ജലവിഭവമന്ത്രി പ്രിയരഞ്ജന്‍ദാസ് മുന്‍ഷി ലോക്സഭയില്‍ അറിയിച്ചു.
മെയ് രണ്ട് തിങ്കളാഴ്ച സുരേഷ്കുറുപ്പിന്റെ (സിപിഎം) ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ജലചൂഷണം തടയാനുള്ള ചട്ടങ്ങള്‍ ഉണ്ടാക്കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. പെരുമാട്ടി പഞ്ചായത്ത് കോടതിയെ സമീപിച്ചിരിക്കുന്നസാഹചര്യത്തിലാണ് ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ ഇടപെടാതിരുന്നത്-പ്രിയരഞ്ജന്‍ദാസ് മുന്‍ഷി പറഞ്ഞു.
ബഹുരാഷ്ട്ര കമ്പനികള്‍ ജലചൂഷണം നടത്തുന്നത് തടയാന്‍ ശക്തമായ നിയമംകൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications