തന്റെ പ്രസ്താവന വളച്ചൊടിച്ചുവെന്ന് നഖ്വി
ദില്ലി: അടുത്ത തിരഞ്ഞെടുപ്പില്‍ ബിജെപിയെ രണ്ടാം നിരയിലെ പുതിയ നേതാവായിരിക്കും നയിക്കുകയെന്ന് താന്‍ പ്രസ്താവന നടത്തിയതായുള്ള മാധ്യമറിപ്പോര്‍ട്ടുകളെ കുറിച്ച് ബിജെപി വൈസ് പ്രസിഡന്റ് മുക്താര്‍ അബ്ബാസ് നഖ്വി ബിജെപി പ്രസിഡന്റ് എല്‍. കെ. അദ്വാനിക്ക് വിശദീകരണം നല്‍കി.
ഉത്തര്‍പ്രദേശിലെ റാംപൂരില്‍ താന്‍ നടത്തിയ പ്രസ്താവന വാര്‍ത്താമാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നുവെന്ന് അദ്ദേഹം അദ്വാനിക്കെഴുതിയ കത്തില്‍ വ്യക്തമാക്കി. എന്തുകൊണ്ടാണ് വാജ്പേയിയും അദ്വാനിയും രണ്ടാം നിര നേതാക്കളെ പാര്‍ട്ടിയുടെ നേതൃത്വത്തിലേക്ക് വരാന്‍ അനുവദിക്കാത്തതെന്ന ചോദ്യത്തിന് മറുപടിയായി തിരഞ്ഞെടുപ്പുകളില്‍ രണ്ടാം നിര നേതൃത്വത്തിനു കീഴിലായിരിക്കും പാര്‍ട്ടി മത്സരിക്കുന്നതെന്ന് അദ്വാനി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് താന്‍ പറയുകയായിരുന്നു.
ഈ രണ്ട് ഉന്നത നേതാക്കളുടെയും മാര്‍ഗദര്‍ശനത്തിലും നേതൃത്വത്തിലുമായിരിക്കും ബിജെപി തുടര്‍ന്നും മുന്നോട്ടുപോകുന്നതെന്നും താന്‍ പറഞ്ഞതായി നഖ്വി വ്യക്തമാക്കി.












Click it and Unblock the Notifications