എന്‍ഡിഎ പാര്‍ലമെന്റ് ബഹിഷ്കരണം തുടരും
ദില്ലി: കാലിത്തീറ്റ കേസില്‍ കോടതി കുറ്റം ചുമത്തിയ റെയില്‍വെ മന്ത്രി ലാലുപ്രസാദ് യാദവിനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്റ് ബഹിഷ്കരണം തുടരാന്‍ എന്‍ഡിഎ തീരുമാനിച്ചു.
മെയ് രണ്ട് തിങ്കളാഴ്ച ചേര്‍ന്ന എന്‍ഡിഎ എംപിമാരുടെ യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. അതേ സമയം തിങ്കളാഴ്ച നടക്കുന്ന ധനകാര്യ ബില്ലിന്മേലുള്ള ചര്‍ച്ചയില്‍ എന്‍ഡിഎ എംപിമാര്‍ പങ്കെടുക്കും.
എന്‍ഡിഎ ചെയര്‍മാന്‍ എ. ബി. വാജ്പേയിയുടെ അധ്യക്ഷതയിലാണ് യോഗം നടന്നത്. ധനകാര്യ ബില്ലിന്മേലുള്ള വോട്ടിംഗില്‍ പങ്കെടുത്തതിന് ശേഷം തുടര്‍പരിപാടികള്‍ തീരുമാനിക്കുന്നതിന് എന്‍ഡിഎ ഏകോപന സമിതി യോഗം ചേരുമെന്ന് സുഷമ സ്വരാജ് അറിയിച്ചു.












Click it and Unblock the Notifications