നെടുമാരനെ പോട്ട കേസില്‍ നിന്ന് ഒഴിവാക്കി
ദില്ലി: തമിഴ് ദേശീയ മുന്നണി നേതാവ് പി. നെടുമാരനെതിരായ പോട്ട കേസ് റദ്ദാക്കണമെന്ന് പോട്ട റിവ്യു കമ്മിറ്റി തമിഴ്നാട് സര്‍ക്കാരിന് നിര്‍ദേശം നല്‍കി.
നെടുമാരനും മറ്റ് തമിഴ് ദേശീയ മുന്നണി നേതാക്കള്‍ക്കുമെതിരായ പോട്ട കേസുകള്‍ നിലനില്‍ക്കത്തക്കതല്ലെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി.
2002 ഏപ്രില്‍ 13ന് എല്‍ടിടിയെ അനുകൂലിച്ച് പ്രസംഗിച്ചതിന് രജിസ്റര്‍ ചെയ്ത കേസില്‍ നിന്നും നെടുമാരനെയും മറ്റ് നാല് പേരെയും പോട്ട കമ്മിറ്റി ഒഴിവാക്കി. മറ്റൊരു പോട്ട കേസില്‍ നിന്ന് തമിഴ് ദേശീയ മുന്നണി ജനറല്‍ സെക്രട്ടറി പരന്തമനെയും ഒഴിവാക്കി. ഇവര്‍ക്കെതിരെ പോട്ട അവനുസരിച്ച് നടപടിയെടുക്കാന്‍ പ്രഥമദൃഷ്ട്യാ കേസില്ലെന്ന് കമ്മിറ്റി വ്യക്തമാക്കി.
തീവ്രവാദത്തിലേക്ക് നയിക്കുന്ന ഒരു അക്രമപ്രവര്‍ത്തനവും ഇവര്‍ നടത്തിയിട്ടില്ലെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications