കോണ്‍ഗ്രസിലെ പ്രതിസന്ധി തീര്‍ന്നു: എ.സി.ജോസ്
തൃശൂര്‍: മുരളീധരന്‍ പ്രസിഡന്റായി പുതിയ പാര്‍ട്ടി രൂപീകരിച്ചതോടെ സംസ്ഥാനത്തെ കോണ്‍ഗ്രസിലെ പ്രതിസന്ധി അവസാനിച്ചുവെന്ന് കെപിസിസി വൈസ് പ്രസിഡന്റ് എ. സി. ജോസ് പറഞ്ഞു.
തങ്ങള്‍ പേടിച്ചതുപോലെ പ്രവര്‍ത്തകരുടെ ഒഴുക്ക് പുതിയ പാര്‍ട്ടിയിലേക്ക് ഉണ്ടായിട്ടില്ല.തൃശൂരില്‍ ഉണ്ടായത് സ്ഥാനമോഹികളുടെയും നിരാശരുടെയും ഒത്തുചേരല്‍ മാത്രമാണ്.കോണ്‍ഗ്രസില്‍ ഇപ്പോള്‍ പ്രശ്നങ്ങളില്ല. പ്രശ്നങ്ങളുണ്ടാക്കിക്കൊണ്ടിരുന്ന ഒരു വിഭാഗമാണ് കോണ്‍ഗ്രസില്‍ നിന്നു പോയത്- എ. സി. ജോസ് ചൂണ്ടിക്കാട്ടി.
മുരളീധരന്റെ പുതിയ പാര്‍ട്ടിയോടുള്ള കെ. കരുണാകരന്റെ നിലപാട് വ്യക്തമാക്കണം. അദ്ദേഹം ആ പാര്‍ട്ടിയില്‍ അംഗമാണോയെന്ന് പറയണം. പാര്‍ട്ടി പ്രഖ്യാപനം നടത്തിയ കണ്‍വെന്‍ഷനില്‍ അദ്ദേഹം പാര്‍ട്ടിയോടുള്ള തന്റെ നിലപാടെന്താണെന്ന് വ്യക്തമാക്കിയിട്ടില്ലെന്ന് ജോസ് ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications