പുതിയ പാര്‍ട്ടി സര്‍ക്കാരിനെ ബാധിക്കില്ല: ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: കരുണാകരന്‍ പുതിയ പാര്‍ട്ടിയുണ്ടാക്കിയത് സര്‍ക്കാരിനെയോ പാര്‍ട്ടിയേയോ ഒരു വിധത്തിലും ബാധിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പാര്‍ട്ടിക്കുള്ളില്‍ കുറച്ചുനാളായി രാഷ്ട്രീയയുദ്ധം നടത്തിക്കൊണ്ടിരുന്ന കരുണാകരന്റെ ഈ നീക്കം പ്രതീക്ഷിച്ചിരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
പുതിയ പാര്‍ട്ടി രൂപീകരിക്കുന്ന കരുണാകരനേക്കാള്‍ കോണ്‍ഗ്രസിനുള്ളില്‍ നിരന്തരം പ്രശ്നങ്ങളുണ്ടാക്കുന്ന കരുണാകരനാണ് കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം അപകടമെന്നതാണ് സത്യമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. പുതിയ പാര്‍ട്ടി യാതൊരു വെല്ലുവിളികളുമുണ്ടാക്കാന്‍ പോകുന്നില്ല. തന്റെ അജണ്ട വ്യക്തമാണ്. നേരത്തെ പ്രഖ്യാപിച്ചിരുന്ന വികസനപദ്ധതികളുമായി മുന്നോട്ടുപോകാനാണ് സര്‍ക്കാരിന്റെ പദ്ധതിയെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications