പുതിയ പാര്‍ട്ടി: കോണ്‍ഗ്രസ് പ്രതികരിച്ചേക്കും
ദില്ലി: പാര്‍ട്ടി പിളര്‍ത്തി പുതിയ പാര്‍ട്ടി രൂപീകരിച്ച കെ. കരുണാകരന്റെ നടപടിയോട് മെയ് രണ്ട് തിങ്കളാഴ്ച കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രതികരിച്ചേക്കും. കരുണാകരന്റെ നടപടിയെപ്പറ്റി പല കോണ്‍ഗ്രസ് നേതാക്കളും തങ്ങളുടേതായ അഭിപ്രായങ്ങള്‍ പറഞ്ഞെങ്കിലും ഇതുവരെ ഔദ്യോഗികമായൊരു പാര്‍ട്ടി പ്രതികരണം ഉണ്ടായിട്ടില്ല. ഇതെപ്പറ്റി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി ഇതുവരെ പ്രതികരിക്കാത്തതും ശ്രദ്ധേയമാണ്.
1978ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ഇന്ദിരാഗാന്ധി കോണ്‍ഗ്രസിന്റെ കൂടെ ഉറച്ചുനില്‍ക്കുകയാണ് ചെയ്തതെന്നും ഇപ്പോള്‍ കരുണാകരന്‍ ഇന്ദിരയുടെ പേരില്‍ പാര്‍ട്ടി പ്രഖ്യാപിച്ചതും പുതിയ പാര്‍ട്ടി പതാകയില്‍ ഇന്ദിരയുടെ ചിത്രം ഉപയോഗിക്കുന്നതും അവ്യക്തത സൃഷ്ടിക്കുന്നതായും എഐസിസി ജനറല്‍ സെക്രട്ടറി അംബികാസോണി പറഞ്ഞു.
കോണ്‍ഗ്രസിനേറ്റ തിരിച്ചടി താത്കാലികം മാത്രമാണ്. കരുണാകരനെ പോലുള്ള ഒരു മുതിര്‍ന്ന നേതാവില്‍ നിന്നും ഇത് പ്രതീക്ഷിച്ചതല്ല- അംബികാ സോണി പറഞ്ഞു.












Click it and Unblock the Notifications