കെ. കരുണാകരന്‍ എംപി സ്ഥാനം രാജിവച്ചു
തിരുവനന്തപുരം: കെ. കരുണാകരന്‍ രാജ്യസഭാംഗത്വം രാജിവച്ചു. തന്റെ രാജിക്കത്ത് രാജ്യസഭാ ചെയര്‍മാന്‍ സ്വീകരിച്ചതായും അദ്ദേഹം അറിയിച്ചു.
സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസത്തിന്റെ പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചതിനെ തുടര്‍ന്നാണ് കരുണാകരന്‍ രാജ്യസഭാംഗത്വം രാജിവച്ചത്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി വിജയിച്ച താന്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുന്ന സാഹചര്യത്തില്‍ എംപിയായി തുടരുന്നത് ന്യായമല്ലെന്നും അതുകൊണ്ട് എംപി സ്ഥാനം രാജി വയ്ക്കുമെന്നും അദ്ദേഹം നേരത്തെ അറിയിച്ചിരുന്നു.
മെയ് ഒന്നിന് തൃശൂരില്‍ നടന്ന കണ്‍വെന്‍ഷനില്‍ വച്ച് അദ്ദേഹം എംപിസ്ഥാനം രാജിവച്ചുകൊണ്ടുള്ള പ്രസ്താവന നടത്തുമെന്നാണ് കരുതിയിരുന്നതെങ്കിലും അതുണ്ടായില്ല.












Click it and Unblock the Notifications