മോഹന്‍കുമാര്‍ തിരുവനന്തപുരം ഡിസിസി പ്രസിഡന്റ്
തിരുവനന്തപുരം: തിരുവനന്തപുരം ഡിസിസി പ്രസിഡന്റായി കെ. മോഹന്‍കുമാര്‍ എംഎല്‍എയെ നിയമിച്ചു. കെ. കരുണാകരന്‍ പുതുതായി രൂപീകരിച്ച നാഷണല്‍ കോണ്‍ഗ്രസ് (ഇന്ദിര)യിലേയ്ക്ക് മാറിയ പീതീമ്പര കുറുപ്പിന് പകരമാണ് മോഹന്‍കുമാറിനെ നിയമിച്ചത്.
എഐസിസി നിര്‍ദേശപ്രകാരമാണ് മോഹന്‍കുമാറിനെ നിയമിച്ചതെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു. കോണ്‍ഗ്രസില്‍ പിളര്‍പ്പുണ്ടായ ശേഷം ഹൈക്കമാന്‍ഡ് നിര്‍ദേശപ്രകാരം എടുക്കുന്ന ഏക നടപടിയാണ് ഇത്. മറ്റു നടപടികളൊന്നും കൈക്കൊള്ളാന്‍ ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചിട്ടില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
കെ. കരുണാകരന്റെ അടുത്ത അനുയായികളിലൊരാളായിരുന്ന കെ.മോഹന്‍കുമാര്‍ ഈയിടെയാണ് ഐ ഗ്രൂപ്പ് വിട്ടത്. പീതാംബരക്കുറുപ്പ് ഐ ഗ്രൂപ്പില്‍ ഉറച്ചുനിന്ന് പുതിയ പാര്‍ട്ടിയുമായി മുന്നോട്ടുപോയാല്‍ മോഹന്‍കുമാറിനെ തിരുവനന്തപുരം പാര്‍ട്ടി അധ്യക്ഷനാക്കുമെന്ന് സൂചനയുണ്ടായിരുന്നു.
തിരുവനന്തപുരം ഈസ്റ് മണ്ഡലത്തെയാണ് മോഹന്‍കുമാര്‍ പ്രതിനിധീകരിക്കുന്നത്. സിപിഎം നേതാവും മുന്‍സ്പീക്കറുമായ എം. വിജയകുമാറിനെ തോല്‍പ്പിച്ചാണ് മോഹന്‍കുമാര്‍ നിയമസഭയിലെത്തിയത്.












Click it and Unblock the Notifications