മലപ്പുറം: വി. എസിനെതിരെ പിണറായി
കോട്ടയം: മലപ്പുറത്തെ പ്രവേശന പരീക്ഷകളില്‍ വലിയൊരു ശതമാനം വിദ്യാര്‍ഥികള്‍ വിജയം നേടുന്നതിന് പിന്നില്‍ ക്രമക്കേടുകളുണ്ടെന്ന് സിപിഎം കരുതുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു.
പ്രവേശനപരീക്ഷകളിലെ മലപ്പുറത്തെ ഉയര്‍ന്ന വിജയത്തെ കുറിച്ച് പ്രതിപക്ഷനേതാവ് വി. എസ്. അച്യുതാനന്ദന്‍ ഉയര്‍ത്തിയ വിവാദത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മലപ്പുറം പിന്നോക്ക പ്രദേശമായിരുന്നുവെന്നത് മുന്‍കാല യാഥാര്‍ഥ്യം മാത്രമായി തീര്‍ന്നിരിക്കുകയാണ്. മലപ്പുറത്തെ സാമൂഹിക സാഹചര്യം മാറ്റുന്നതില്‍ സിപിഎമ്മിനും മറ്റ് ഇടതുപാര്‍ട്ടികള്‍ക്കും പ്രധാനപങ്കുണ്ട്. മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ വിദ്യാഭ്യാസ സമ്പ്രദായം ഇതില്‍ പ്രധാനപങ്ക് വഹിച്ചിട്ടുണ്ട്.
സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് രൂപീകരണം അടുത്ത സംസ്ഥാന കമ്മിറ്റി യോഗത്തിലേക്ക് മാറ്റിവച്ചതില്‍ അത്ഭുതപ്പെടൊനൊന്നുമില്ല. പാര്‍ട്ടിയില്‍ ചില അനാരോഗ്യ പ്രവണതകളുള്ളതായി മലപ്പുറം സംസ്ഥാന സമ്മേളനം കണ്ടെത്തിയിരുന്നു. ഇതെങ്ങനെയുണ്ടായിയെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് രൂപീകരിക്കുന്നതിന് മുമ്പ് വിശകലനം ചെയ്യേണ്ടതുണ്ട്. ഇത്തരം വിശകലനത്തിന് ശ്രമിക്കാതെയാണ് കഴിഞ്ഞ സംസ്ഥാന കമ്മിറ്റിയില്‍ സെക്രട്ടറിയേറ്റ് രൂപീകരണത്തിന് ശ്രമിച്ചത്- പിണറായി പറഞ്ഞു.












Click it and Unblock the Notifications