വിദേശരാജ്യങ്ങളില്‍ പള്ളിവികാരികള്‍ക്കും അവസരം
കൊച്ചി: യുഎസ്, ലാറ്റിന്‍ അമേരിക്ക, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങള്‍ പള്ളിവികാരികള്‍ക്കായി ഇന്ത്യയെ, പ്രത്യേകിച്ച് കേരളത്തെ ഉറ്റുനോക്കുന്നു. ഈ പാശ്ചാത്യരാജ്യങ്ങളിലെ പുതുതലമുറയിലുള്ളവര്‍ വികാരികളാകാന്‍ മടി കാണിക്കുന്നതാണ് ഇതിനു കാരണം.
പള്ളിവികാരികളാകാന്‍ ആളുകളില്ലെന്നതിനു പുറമെ, ഞായറാഴ്ച കുര്‍ബാനകളില്‍ പങ്കെടുക്കാന്‍ യുവതലമുറയില്‍ പെട്ടവര്‍ എത്താത്തതും പടിഞ്ഞാറന്‍ രാജ്യങ്ങളിലെ മതവിശ്വാസികള്‍ക്കിടയില്‍ ആശങ്ക വളര്‍ത്തിയിട്ടുണ്ട്.
കത്തോലിക്കാ സഭകളിലെ അച്ചന്മാര്‍ക്ക് വിവാഹം കഴിക്കാന്‍ സാധിക്കില്ലെന്നതാണ് വിദേശരാജ്യങ്ങളില്‍ നിന്നും യുവാക്കള്‍ അച്ചന്മാരാവാന്‍ മടി കാണിക്കുന്നതിന് കഫരണമെന്ന് സീറോ മലബാര്‍ കത്തോലിക്കാ വിഭാഗത്തില്‍ പെട്ട ഫാദര്‍ പോള്‍ തേലക്കാട്ട് പറഞ്ഞു.
ബല്‍ജിയത്തിലെ തന്റെ പഠനത്തിനിടെ ഒഴിവുള്ള സമയങ്ങളില്‍ പള്ളിവികാരിയുടെ ജോലി കൂടി ചെയ്തിരുന്ന ഫാദര്‍ തേലക്കാട്ട് ഇന്ത്യയില്‍ നിന്നും പള്ളിവികാരികളെ വിദേശരാജ്യങ്ങളിലേക്ക് അയക്കുന്നതില്‍ തെറ്റില്ലെന്നും അഭിപ്രായപ്പെട്ടു. ഇരുരാജ്യങ്ങളിലേയും സംസ്കാരം വ്യത്യസ്തമാണെങ്കിലും ഇന്ത്യയിലും പാശ്ചാത്യരാജ്യങ്ങളിലും പള്ളിവികാരിമാര്‍ക്ക് നേരിടേണ്ടി വരുന്ന ധാര്‍മികവും മതപരവുമായ പ്രശ്നങ്ങള്‍ ഒന്നുതന്നെയാണ്. കത്തോലിക്കാ സഭ ഒരു കുടുംബമാണ്. ആവശ്യമനുസരിച്ച് വികാരിമാരെ ഉള്ള സ്ഥലങ്ങളില്‍ നിന്നും ഇല്ലാത്ത സ്ഥലങ്ങളിലേക്ക് പറഞ്ഞയക്കേണ്ടതാവശ്യമാണെന്നും തെലേക്കാട്ട് പറഞ്ഞു.
ഒരു കാലത്ത് ബെല്‍ജിയം, പോര്‍ട്ടുഗല്‍, ഇറ്റലി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് ഇന്ത്യയിലെ പള്ളിസംബന്ധമായ ആവശ്യങ്ങള്‍ക്ക് വികാരിമാരെത്തിയിരുന്നത്.












Click it and Unblock the Notifications