കേരളത്തിന് 25 സബ് സ്റേഷനുകള്‍ അനുവദിച്ചു
ദില്ലി: കേരളത്തിന് പുതുതായി 25 വൈദ്യുതി സബ് സ്റേഷനുകള്‍ കേന്ദ്രം അനുവദിച്ചതായി വൈദ്യുതിമന്ത്രി ആര്യാടന്‍ മുഹമ്മദ് അറിയിച്ചു.
പുതിയ സബ്സ്റേഷനുകള്‍ക്കായി 96 കോടി രൂപ കേന്ദ്രം അനുവദിക്കും. ആര്യാടന്‍ മുഹമ്മദ് കേന്ദ്ര ഊര്‍ജമന്ത്രി പി. എം. സെയ്ദുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്.
വൈദ്യുതി ബോര്‍ഡ് വിഭജിക്കുന്നതിനുള്ള കാലാവധി ഒരു വര്‍ഷം കൂടി നീട്ടണമെന്ന് കേന്ദ്രമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആവശ്യം കേന്ദ്ര ഊര്‍ജ മന്ത്രാലയം ചര്‍ച്ച ചെയ്യുമെന്ന് ഉറപ്പുതന്നിട്ടുണ്ടെന്നും ആര്യാടന്‍ പറഞ്ഞു.












Click it and Unblock the Notifications