കരുണാകരനെ പുറത്താക്കേണ്ടതില്ല: തെന്നല
ദില്ലി: കരുണാകരനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കേണ്ട ആവശ്യമില്ലെന്ന് കെപിസിസി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള. ഒരാള്‍ക്ക് ഒരേ സമയം രണ്ടു പാര്‍ട്ടികളില്‍ നില്‍ക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
തൃശൂരില്‍ നടന്ന പുതിയ പാര്‍ട്ടിയുടെ കണ്‍വെന്‍ഷനില്‍ പങ്കെടുത്ത കോണ്‍ഗ്രസ് പ്രവര്‍ത്തകരും പാര്‍ട്ടി വിട്ടുവെന്നു തന്നെയാണ് അര്‍ത്ഥം. പുതിയ പാര്‍ട്ടിയുടെ രൂപീകരണം മൂലം കെപിസിസി പിളര്‍ന്നിട്ടില്ല. കുറച്ചുപേര്‍ പുതിയ പാര്‍ട്ടിയില്‍ ചേരാനായി കോണ്‍ഗ്രസ് വിട്ടുപോയിട്ടുണ്ട്. എന്നാല്‍ ഇതൊരിക്കലും സംസ്ഥാന കോണ്‍ഗ്രസിനെ ബാധിക്കില്ല.
താന്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് കരുണാകരന്‍ നേരത്തെ സൂചന നല്‍കിയതാണ്. ഇതൊരു പുതിയ കാര്യമല്ല. പുതിയ പാര്‍ട്ടിയുടെ രൂപീകരണം അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ഒരു വിധത്തിലും ബാധിക്കാന്‍ പോകുന്നില്ല. കേരളത്തിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പില്‍ വ്യക്തികളെയല്ല, പാര്‍ട്ടിയെയാണ് പിന്തമണയ്ക്കാാറുള്ളത്. കോണ്‍ഗ്രസിനുള്ള ജനപിന്തുണ തുടര്‍ന്നും ലഭിക്കുമെന്നും തെന്നല പറഞ്ഞു.












Click it and Unblock the Notifications