നയപരിപാടികള്‍ നോക്കി തീരുമാനം: വി.എസ്
കോഴിക്കാേേട്: കെ.കരുണാകരന്‍ പ്രഖ്യാപിച്ച പുതിയ പാര്‍ട്ടിയോടുള്ള നിലപാട് അവരുടെ നയപരിപാടികള്‍ പരിശോധിച്ചതിന് ശേഷമേ തീരുമാനിക്കൂവെന്ന് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ പറഞ്ഞു.
കോഴിക്കോട് വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ പാര്‍ട്ടി നയപരിപാടികള്‍ പ്രഖ്യാപിച്ചതിന് ശേഷമേ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകൂ. നയപരിപാടികള്‍ പ്രഖ്യാപിച്ചാല്‍ ഇതേക്കുറിച്ച് സിപിഎമ്മും എല്‍.ഡി.എഫിലെ മറ്റു കക്ഷികളും ചര്‍ച്ച ചെയ്യുമെന്നും അച്യുതാനന്ദന്‍ പറഞ്ഞു.












Click it and Unblock the Notifications