ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നു: വി.എസ്
കോഴിക്കോട്: മലപ്പുറത്തെ സമ്പന്നരുടെ മക്കള്‍ പ്രവേശന പരീക്ഷകളില്‍ ഉയര്‍ന്ന വിജയം നേടുന്നതിന് പിന്നില്‍ അവിഹിത ഇടപാടുകളുണ്ടെന്നും ഇതേക്കുറിച്ച് അന്വേഷിക്കണമെന്നാണ് താന്‍ ആവശ്യപ്പെട്ടതെന്നും പ്രതിപക്ഷനേതാവ് വി. എസ്. അച്യുതാനന്ദന്‍.
ആരോപണത്തില്‍ ഇപ്പോഴും താന്‍ ഉറച്ചുനില്‍ക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. എസ്എസ്എല്‍സി പരീക്ഷാപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട ചില വസ്തുതകള്‍ വെളിച്ചത്തുകൊണ്ടുവന്നത് താനല്ല, മാധ്യമങ്ങള്‍ തന്നെയാണ്. മലപ്പുറം ജില്ലയിലെ സമ്പന്നവിഭാഗത്തിന്റെ മക്കള്‍ ഇതിന്റെ ഗുണഭോക്താക്കളാണെന്നും അവര്‍ റിപ്പോര്‍ട്ട് ചെയ്തു.
എസ്എസ്എല്‍സി ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ മുഖ്യമന്ത്രിയുടെ ബന്ധുക്കള്‍ക്ക് പങ്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു.












Click it and Unblock the Notifications