ഇറാഖില്‍ കാര്‍ ബോംബ് സ്ഫോടനത്തില്‍ 30 മരണം
ബാഗ്ദാദ്: ഇറാഖിലെ ബാഗ്ദാദില്‍ മെയ് ഒന്ന് ഞായറാഴ്ചയുണ്ടായ കാര്‍ ബോംബ് സ്ഫോടനത്തില്‍ 30 പേര്‍ മരിച്ചു. 50 പേര്‍ക്ക് പരിക്കേറ്റു.
വടക്കന്‍ ഇറാഖിലെ താല്‍ അഫറില്‍ ഒരു കുര്‍ദിഷ് ഉദ്യോഗസ്ഥന്റെ ശവസംസ്കാരച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയവര്‍ക്കു നേരെയാണ് ബോംബാക്രമണമുണ്ടായത്. കുര്‍ദിഷ് ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് സെയ്ദ് താലിബ് സെയ്ദ് വഹാബിന്റെ സംസ്കാരചടങ്ങില്‍ പങ്കെടുക്കുകയായിരുന്ന ജനക്കൂട്ടത്തിനിടയിലേക്ക് ഓടിച്ചുകയറ്റിയ കാര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്.
അപകടത്തില്‍ പെട്ടവരെ രക്ഷിക്കാനായി ഇറാഖ് പൊലീസെത്തിയെങ്കിലും അജ്ഞാതരായ തോക്കുധാരികള്‍ വഴി തടയുകയും പൊലീസുമായി ഏറ്റുമുട്ടലുണ്ടാകുകയും ചെയ്തതിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ വൈകി.
ഞായറാഴ്ച ഇറാഖിലുണ്ടായ മറ്റ് ആറ് കാര്‍ബോംബ് സ്ഫോടനങ്ങളില്‍ അഞ്ചോളം അമേരിക്കന്‍ സൈനികര്‍ക്കു പരിക്കേറ്റു.












Click it and Unblock the Notifications