പാര്‍ലമെന്റ് ബഹിഷ്കരണം തുടരാന്‍ തീരുമാനം
ദില്ലി: ധനകാര്യ ബില്ലിന്മേലുള്ള ചര്‍ച്ചയില്‍ പങ്കെടുത്തതിന് ശേഷം പാര്‍ലമെന്റ് ബഹിഷ്കരണം തുടരാന്‍ എന്‍ഡിഎ ഏപ്രില്‍ മൂന്ന് ചൊവ്വാഴ്ച തീരുമാനിച്ചു.
തിങ്കളാഴ്ച ധനകാര്യബില്ലിന്മേലുള്ള ചര്‍ച്ചയില്‍ പങ്കെടുത്ത എന്‍ഡിഎ ചൊവ്വാഴ്ച മുതല്‍ പാര്‍ലമെന്റ് ബഹിഷ്കരണം പുനരാംരഭിക്കും. ലാലുപ്രസാദ് യാദവിനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ടാണ് ബഹിഷ്കരണം.
എന്‍ഡിഎ ചെയര്‍മാന്‍ എ. ബി. വാജ്പേയിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന എന്‍ഡിഎ പാര്‍ലമെന്ററി പാര്‍ട്ടിയുടെ യോഗമാണ് ബഹിഷ്കരണം തുടരാന്‍ തീരുമാനിച്ചത്. എല്ലാ ദിവസവും ബഹിഷ്കരണം തുടരണോയെന്നതു സംബന്ധിച്ച് വിലയിരുത്തുന്നതിന് യോഗം തീരുമാനിച്ചു.
ബഹിഷ്കരണം തുടരുന്നതിനോട് എന്‍ഡിഎക്ക് പുറത്തുനിന്ന് പിന്തുണ നല്‍കുന്ന തെലുങ്കുദേശത്തിന് എതിര്‍പ്പുണ്ടെന്നാണ് അറിയുന്നത്.












Click it and Unblock the Notifications