തലാഖ് ഒരു തവണമാത്രം: മുസ്ലീംനിയമബോര്‍ഡ്
ദില്ലി: ഭാര്യയെ മൊഴിചൊല്ലാന്‍ ഭര്‍ത്താവ് ഒരു തവണ മാത്രമെ തലാഖ് ഉച്ചരിക്കാവൂയെന്ന് അഖിലേന്ത്യാ മുസ്ലീം വ്യക്തിനിയമ ബോര്‍ഡ്. ഭോപ്പാലില്‍ ചേര്‍ന്ന ബോര്‍ഡ് യോഗമാണ് ഇതുസംബന്ധിച്ച് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചത്.
നിക്കാഹ്നാമയുടെ മാതൃകാചട്ടങ്ങള്‍ എന്ന പേരിലാണ് വിവാഹസംബന്ധമായ കാര്യങ്ങളെപ്പറ്റി മെയ് ഒന്നിന് ഭോപ്പാലില്‍ ചേര്‍ന്ന ബോര്‍ഡ് യോഗം നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.
മൂന്നുതവണ തലാഖ് ചൊല്ലിയാല്‍ അത് അന്തിമതീരുമാനമാകുമെന്നതിനാലാണ് ഒരു തവണ മാത്രം തലാഖ് ചൊല്ലാനുള്ള നിര്‍ദേശം. ഒരുപ്രാവശ്യം മാത്രം തലാഖ് ചൊല്ലിയാല്‍ മൂന്നുമാസത്തെ ഇദ്ദത് കാലയളവിനു ശേഷം തീരുമാനം പുനപരിശോധിക്കാന്‍ കഴിയുമെന്ന് ബോര്‍ഡ് യോഗം വിലയിരുത്തി.
വധുവിനു നല്‍കുന്ന മെഹര്‍ പണത്തിനു പകരം സ്വര്‍ണമോ വെള്ളിയോ ആയി നല്‍കാനും സ്ത്രീധനം, വിവാഹത്തോടനുബന്ധിച്ചുള്ള സല്‍ക്കാരം, സമ്മാനം തുടങ്ങിയവ ഒഴിവാക്കാനും നിക്കാഹ്നാമ പറയുന്നു.
തന്റെ കുട്ടികളെയും മാതാപിതാക്കളെയും കാണാന്‍ ഭാര്യയെ അനുവദിക്കാനും ഭാര്യയുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും ബോര്‍ഡ് മാര്‍ഗനിര്‍ദേശം നല്‍കുന്നു.












Click it and Unblock the Notifications