കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനത്ത് ചന്ദനലോബി വീണ്ടും സജീവം

  • By Staff
Google Oneindia Malayalam News

പാലക്കാട്: രാഷ്ട്രീയക്കാരുടേയും നിയമപാലകരുടെയും സഹായത്തോടെ ജില്ലയില്‍ ചന്ദനമാഫിയകള്‍ വിലസുന്നു. അതിര്‍ത്തി പ്രദേശമായതു കൊണ്ട് പാലക്കാടു നിന്നും ഏറെ ചന്ദനമരങ്ങള്‍ അനധകൃതമായി അന്യസംസ്ഥാനങ്ങളിലേക്ക് കടത്തുന്നുണ്ട്.

സംസ്ഥാനത്ത് അനധികൃത ചന്ദനഫാക്ടറികളുടെ പ്രവര്‍ത്തനം നിരോധിക്കുന്ന സര്‍ക്കാര്‍ നിയമങ്ങളുണ്ടെങ്കിലും നിയമത്തില്‍ പഴുതുകളുള്ളത് തങ്ങള്‍ക്കനുകൂലമായി മാറ്റിയെടുക്കുന്നതില്‍ ചന്ദനക്കടത്തുകാര്‍ വിജയിച്ചിട്ടുണ്ട്.

വനപാലകര്‍ക്കു നേരേ ചന്ദനമാഫിയ ആക്രമണം നടത്തിയ മറയൂരിലും ചന്ദനമാഫിയ സജീവമാണ്. ചന്ദനക്കടത്തുകാരെ പലപ്പോഴും തങ്ങളുടെ ആവശ്യത്തിനായി ഉപയോഗിക്കുന്നത് പോലീസും വനപാലകരും തന്നെയാണ്. കഴിഞ്ഞ നാലുവര്‍ഷത്തിനുള്ളില്‍ മറയൂര്‍ വനമേഖലയില്‍ നിന്നും 21,000ലധികം ചന്ദനമരങ്ങള്‍ മുറിച്ചുമാറ്റപ്പെട്ടിട്ടുണ്‍്. ഇവിടെ ആയിരക്കണക്കിന് ചന്ദനക്കടത്തുകാരുണ്ടെങ്കിലും ഇവര്‍ക്കെതിരെ നടപടിയെടുക്കാനോ രജിസ്റര്‍ ചെയ്തിരിക്കുന്ന കേസുകളില്‍ തുടര്‍നടപടികള്‍ കൈക്കൊള്ളാനോ ബന്ധപ്പെട്ടവര്‍ തയ്യാറാകുന്നില്ല. രാഷ്ട്രീയകക്ഷികളില്‍ ഇവര്‍ക്കുള്ള സ്വാധീനമാണ് ഇതിനു കാരണം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X