Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ദിരയുടെ പേര്: എഐസിസി പരാതിപ്പെടും

ദില്ലി: കരുണാകരന്‍ പ്രഖ്യാപിച്ച പുതിയ പാര്‍ട്ടിക്ക് ഇന്ദിരാഗാന്ധിയുടെ പേര് ഉപയോഗിച്ചതിനെതിരെ എഐസിസി ഉചിതമായ സമയത്ത് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കുമെന്ന് എഐസിസി വക്താവ് ആനന്ദ് ശര്‍മ അറിയിച്ചു.

പുതിയ പാര്‍ട്ടി പ്രഖ്യാപനം കേരളത്തിലെ കോണ്‍ഗ്രസിലെ പിളര്‍പ്പായി കാണുന്നില്ലെന്നാണ് എഐസിസിയുടെ നിലപാട്. കെ. മുരളീധരനെ നേരത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതാണെന്നും പാര്‍ട്ടി പ്രഖ്യാപനം നടന്ന കണ്‍വെന്‍ഷനില്‍ കോണ്‍ഗ്രസ് എംഎല്‍എമാരോ പാര്‍ട്ടിയുടെ ഔദ്യോഗിക ഭാരവാഹികളോ പങ്കെടുത്തിട്ടില്ലെന്നും ആനന്ദ് ശര്‍മ ചൂണ്ടിക്കാട്ടി.

കരുണാരനോടൊപ്പം ഏതെങ്കിലും എംഎല്‍എമാരുണ്ടെങ്കില്‍ അക്കാര്യം അവര്‍ പുറത്തു പറയുന്നതോടെ നടപടിയുണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.

കരുണാകരനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിക്കൊണ്ടുള്ള പ്രഖ്യാപനം വേണ്ടെന്നാണ് ഹൈക്കമാന്റിന്റെ തീരുമാനം. അത് കരുണാകരനോടുള്ള സഹാനുഭൂതി വളര്‍ത്തുമെന്ന കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിലാണിത്.

പുതിയ സാഹചര്യത്തില്‍ ഉടന്‍ കെപിസിസി നിര്‍വാഹക സമിതിയും യുഡിഎഫ് ഉന്നതാധികാര സമിതിയും വിളിച്ചുചേര്‍ത്ത് പുതിയ കര്‍മപരിപാടികളെ കുറിച്ച് തീരുമാനിക്കാന്‍ എഐസിസി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+