അശ്വനി കുമാറിന്റെ ബന്ധുക്കള്‍ നഷ്ടപരിഹാരം നിരസിച്ചു
ഇരിട്ടി: കൊല ചെയ്യപ്പെട്ട ഹിന്ദു ഐക്യവേദി പ്രവര്‍ത്തകന്‍ അശ്വിനികുമാറിന്റെ ബന്ധുക്കള്‍ സര്‍ക്കാര്‍ നല്‍കിയ നഷ്ടപരിഹാരം നിരസിച്ചു. പണം നല്‍കാന്‍ അശ്വിനിയുടെ വീട്ടിലെത്തിയ റവന്യൂ ഉദ്യോഗസ്ഥന്മാരില്‍ നിന്നും പണം വാങ്ങാന്‍ ബന്ധുക്കള്‍ വിസമ്മതിക്കുകയായിരുന്നു.
നഷ്ടപരിഹാരത്തുക പോരാത്തതു കൊണ്ടാണ് ബന്ധുക്കള്‍ ഇത് നിരസിച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഹിന്ദുഐക്യവേദി കണ്‍വീനറായ അശ്വനികുമാറിനെ എന്‍ഡിഎഫ് പ്രവര്‍ത്തകര്‍ ബസില്‍ വച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
ആകെ ഒന്‍പതു പ്രതികളുള്ള ഈ കേസില്‍ ഇതുവരെ നാലു പേര്‍ പൊലീസ് കസ്റഡിയിലായിട്ടുണ്ട്. മറ്റ് അഞ്ചുപേര്‍ക്കു വേണ്ടി പൊലീസ് തെരച്ചില്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. കേസിലെ എല്ലാ പ്രതികളും കണ്ണൂര്‍ ജില്ലക്കാരാണ്.












Click it and Unblock the Notifications