ആരുടേയും പിറകേ പോകില്ല: കരുണാകരന്‍
തിരുവനന്തപുരം: ഇടതുമുന്നണിയുമായി സഖ്യത്തിലേര്‍പ്പെടുന്നതിന് അവരുടെ പിറകേ അപേക്ഷയുമായി പോവില്ലെന്ന് കെ. കരുണാകരന്‍ വ്യക്തമാക്കി.
എല്‍ഡിഎഫുമായി യോജിച്ചുപോവണമെന്ന് നാഷണല്‍ കോണ്‍ഗ്രസി (ഇന്ദിര) ന് നിര്‍ബന്ധമില്ല. സ്വന്തം കാലില്‍ നില്‍ക്കാമെന്ന് ഉറപ്പുള്ളതുകൊണ്ടാണ് പുതിയ പാര്‍ട്ടി രൂപീകരിച്ചത്. എന്നാല്‍ അതുകൊണ്ട് എല്‍ഡിഎഫുമായി ചര്‍ച്ച നടത്തില്ലെന്ന് അര്‍ഥമില്ല. പക്ഷേ ചര്‍ച്ച ഒരിക്കലും ഏകപക്ഷീയമാവില്ല. ഉപതിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിനിടയില്‍ മത്സരം ഒഴിവാക്കാന്‍ ശ്രമിക്കും.
സ്വന്തം നിലയില്‍ കരുത്ത് തെളിയിക്കാന്‍ പുതിയ പാര്‍ട്ടിക്കാകുമെന്നും എംഎല്‍എമാരെ രാജി വയ്പ്പിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കുമെന്നും കരുണാകരന്‍ വ്യക്തമാക്കി. ഇപ്പോള്‍ എംഎല്‍.എമാര്‍ക്ക് ഫണ്ട് അനുവദിക്കുന്ന കാലമാണെന്നും അതിനാലാണ് അവരുടെ രാജിക്കാര്യത്തില്‍ തീരുമാനമെടുക്കാത്തതെന്നും കരുണാകരന്‍ പറഞ്ഞു.
ഡിസിസി പ്രസിഡന്റ് സ്ഥാനം മോഹിച്ചാണ് മോഹന്‍കുമാര്‍ കാലുമാറിയത്. ഡിസിസി പ്രസിഡന്റായി സ്വസ്ഥമായിരിക്കാമെന്ന് മോഹന്‍കുമാര്‍ കരുതേണ്ട.
പുതിയ പാര്‍ട്ടിയുടെ നയപരിപാടികള്‍ തീരുമാനിക്കാന്‍ പാര്‍ട്ടി അധ്യക്ഷന്‍ കെ.മുരളീധരനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും കരുണാകരന്‍ പറഞ്ഞു.












Click it and Unblock the Notifications