ലോകായുക്ത സര്‍ക്കാരിന് നോട്ടീസ് അയച്ചു
കൊച്ചി: മീനച്ചിലാറിലെയും വേമ്പനാട് കായലിലെയും മലിനീകരണം തടയാന്‍ കോട്ടയം ജില്ലാ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ ലോകായുക്ത സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയച്ചു.
മന്നാനം സ്വദേശി ടി. എസ്. സുരേഷ്കുമാറും മറ്റ് മൂന്ന് പേരുമാണ് പരാതി നല്‍കിയത്. കോട്ടയത്തെ ഹോട്ടലുകളിലും ആശുപത്രികളിലെയും മെഡിക്കല്‍ ലബോട്ടറികളിലെയും മലിനജലം തള്ളുന്നതിലൂടെ മീനച്ചിലാര്‍ മലിനീകരിക്കപ്പെടുകയാണെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. കോട്ടയം മുനിസിപ്പാലിറ്റി തന്നെ ആറിലേക്ക് ഒരു ചാലുണ്ടാക്കിയിട്ടുണ്ട്.
മീനച്ചിലാറിലെ മലിനീകരണത്തെ പറ്റി മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കോട്ടയം ഓഫീസ് റിപ്പോര്‍ട്ട് ചെയ്തിട്ടും ബോര്‍ഡ് നടപടിയൊന്നും സ്വീകരിക്കാന്‍ തയ്യാറായിട്ടില്ലെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. കോട്ടയത്ത് നിശ്ചിത സമയ പരിധിക്കുള്ളില്‍ മലിനജനല സംസ്കരണ പ്ലാന്റ് സ്ഥാപിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications