ഉപതിരഞ്ഞെടുപ്പ്: നിലപാട് തീരുമാനിച്ചില്ല-മുരളി
കണ്ണൂര്‍: പുതിയ പാര്‍ട്ടി രൂപീകരിച്ചതിന് തൊട്ടുപിന്നാലെയായതിനാല്‍ അഴീക്കോട്, കൂത്തുപറമ്പ് ഉപതിരഞ്ഞെടുപ്പുകളില്‍ സ്വീകരിക്കേണ്ട നിലപാടിനെ കുറിച്ച് തീരുമാനിച്ചിട്ടില്ലെന്ന് നാഷണല്‍ കോണ്‍ഗ്രസ് (ഇന്ദിര) പ്രസിഡന്റ് കെ. മുരളീധരന്‍.
നേതാക്കളുമായും കണ്ണൂരിലെ പ്രവര്‍ത്തകരുമായും ആലോചിച്ച് ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. ഇടതുമുന്നണിയുമായി സഹകരിക്കുന്നതു സംബന്ധിച്ച് ചര്‍ച്ചകള്‍ ഇനി നടത്തേണ്ടതുണ്ട്. അതിനാല്‍ അതേക്കുറിച്ച് ഇപ്പോള്‍ ഒന്നും പറയാനാകില്ല.
ഉപതിരഞ്ഞെടുപ്പില്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയുണ്ടാവുമോ എന്ന കാര്യം ചര്‍ച്ചകള്‍ക്കു ശേഷമേ പറയാനാവൂ. കൂത്തുപറമ്പും അഴീക്കോടും എല്‍ഡിഎഫ് വന്‍ഭൂരിപക്ഷത്തിന് ജയിച്ച സീറ്റുകളാണെന്ന് മുരളി ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications