Get Updates
Get notified of breaking news, exclusive insights, and must-see stories!

സമരത്തിലൂടെ കേരളം സ്തംഭിപ്പിക്കും: മുരളി

കോഴിക്കോട്: മുഖ്യമന്ത്രി പൊലീസിനെ ഉപയോഗിച്ച് തങ്ങളുടെ അധീനതയിലുള്ള കോണ്‍ഗ്രസ് ഓഫീസുകള്‍ പിടിച്ചെടുക്കാന്‍ നോക്കിയാല്‍ സമരപരിപാടികളിലൂടെ കേരളം സ്തംഭിപ്പിക്കുമെന്ന് കെ.മുരളീധരന്‍. പൊലീസിനെ വച്ച് ഉമ്മന്‍ചാണ്ടി രാഷ്ട്രീയക്കളി നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

തങ്ങള്‍ ആരുടെയും ഓഫീസുകള്‍ പിടിച്ചെടുക്കാന്‍ പോകുന്നില്ല. പക്ഷെ തങ്ങളുടെ ഓഫീസുകള്‍ പൊലീസിനെക്കൊണ്ട് പിടിച്ചെടുപ്പിക്കാന്‍ നോക്കിയാല്‍ കയ്യുംകെട്ടി നോക്കിയിരിക്കില്ല.

പുതിയങ്ങാടിയിലെ തങ്ങളുടെ ഓഫീസില്‍ യോഗം നടത്തുമെന്നാണ് പിടിച്ചെടുത്തവര്‍ പറയുന്നത്. എന്നാല്‍ അവിടുന്നു തന്നെ അടി തുടങ്ങും. മാവൂരിലെ ഓഫീസും പൊലീസ് സഹായത്തോടെ പിടിച്ചെടുത്തിരിക്കുകയാണ്. കോഴിക്കോട് ആറോളം ഓഫീസുകള്‍ പിടിച്ചെടുത്തിട്ടുണ്ട്.

നാട്ടില്‍ കൊലപാതകങ്ങളും അക്രമങ്ങളും വര്‍ദ്ധിക്കുകയാണ്. ഇതിനെതിര നടപടിയെടുക്കാതെ പൊലീസിനെ ഡിസിസി ഓഫീസുകള്‍ക്കു മുന്നില്‍ ഉമ്മന്‍ചാണ്ടി കാവല്‍ നിര്‍ത്തിയിരിക്കുകയാണ്. ഇത്തരം നീക്കങ്ങള്‍ അനുവദിച്ചുകൂടെന്നും മുരളീധരന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+