പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുമ്പ് സഖ്യം: മുരളി
ആലുവ: പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്‍പ് നാഷണല്‍ കോണ്‍ഗ്രസ് (ഇന്ദിര) ഉള്‍പ്പെട്ട പുതിയ രാഷ്ട്രീയ സഖ്യമുണ്ടാക്കുമെന്ന് കെ. മുരളീധരന്‍ പറഞ്ഞു.
വരുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പിലും പഞ്ചായത്ത്, നിയമസഭാ തിരഞ്ഞെടുപ്പുകളിലും നാഷണല്‍ കോണ്‍ഗ്രസ് (ഇന്ദിര) കരുത്ത് തെളിയിക്കും. തങ്ങളോടൊപ്പം പത്ത് എംഎല്‍എമാരുണ്ടെന്ന് മുരളി അവകാശപ്പെട്ടു.
ഒരാഴ്ചയ്ക്കുള്ളില്‍ ജില്ലാതലം വരെയുള്ള ഭാരവാഹികളെ നിയമിക്കും. ജൂണിന് മുമ്പ് മെമ്പര്‍ഷിപ്പ് വിതരണം പൂര്‍ത്തിയാക്കി സംഘടനാ തിരഞ്ഞെടുപ്പ് നടത്തുമെന്നും മുരളി വ്യക്തമാക്കിയിട്ടുണ്ട്. പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ആഗസ്ത് ഒമ്പതിന് യൂത്ത് കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ യുവജനറാലി സംഘടിപ്പിക്കുമെന്ന് മുരളി പറഞ്ഞു.
തൃശൂരിലെത്താത്ത മൂന്ന് എംഎല്‍എമാര്‍ ഗ്രൂപ്പ് വിട്ടെന്ന വാര്‍ത്ത ശരിയല്ല. തൃശൂരിലെ രാമനിലയത്തില്‍ ഒത്തുകൂടിയ എംഎല്‍എമാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന ഭീഷണി ഓലപാമ്പാണെന്നും മുരളി കൂട്ടിച്ചേര്‍ത്തു. ഔദ്യോഗിക വിഭാഗം ഇപ്പോഴുള്ള സംഭവവികാസങ്ങളുടെ എല്ലാ പ്രത്യാഘാതവും നേരിടേണ്ടിവരുമെന്ന് മുരളി പറഞ്ഞു.












Click it and Unblock the Notifications