കരുണാകരന്‍ തിരിച്ചുവരണമെന്ന് മുസ്തഫ
കൊച്ചി: കെ. കരുണാകരന്‍ കോണ്‍ഗ്രസിലേക്ക് തിരിച്ചുവരണമെന്ന് ടി. എച്ച്. മുസ്തഫ ആവശ്യപ്പെട്ടു. കരുണാകരന്റെ സേവനം പാര്‍ട്ടിക്ക് ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
മെയ് മൂന്ന് ചൊവ്വാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുസ്തഫ. കെ.മുരളീധരന്‍ പാര്‍ട്ടി വിട്ടതോടെ ഒരു ബാധ ഒഴിഞ്ഞ സമാധാനമാണ് കോണ്‍ഗ്രസിലുള്ളവര്‍ക്കെന്ന് മുസ്തഫ പറഞ്ഞു.
സാധാരണ ബാധയൊഴിയുമ്പോള്‍ വലിയ നാശങ്ങളുണ്ടാക്കാറുണ്ട്. എന്നാല്‍ മുരളി എന്ന ബാധയൊഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് യാതൊരു കോട്ടവുമുണ്ടായിട്ടില്ല.
ലക്ഷക്കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ലീഡറായിരുന്ന കരുണാകരന് ഇപ്പോള്‍ മകനെ ലീഡര്‍ എന്ന് വിളിക്കേണ്ട ഗതികേട് വന്നിരിക്കുകയാണെന്നും മുസ്തഫ കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications