റോഡ് വികസനത്തിന് കൂടുതല്‍ കേന്ദ്രസഹായം
ദില്ലി: കേരളത്തിലെ ദേശീയ പാതകളുടെ വികസനത്തിനായി കൂടുതല്‍ തുക അനുവദിക്കാമെന്ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി ടി. ആര്‍. ബാലു ഉറപ്പ് നല്‍കിയതായി പൊതുമരാമത്ത് മന്ത്രി എം. കെ. മുനീര്‍ അറിയിച്ചു.
ടി. ആര്‍. ബാലുവുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് മുനീര്‍ ഇക്കാര്യം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്.
കേന്ദ്ര റോഡ് ഫണ്ടിന്റെ കുടിശികയായ 60 കോടി 70 ലക്ഷം രൂപ ഉടന്‍ അനുവദിക്കുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചതായി എം. കെ. മുനീര്‍ പറഞ്ഞു.
റോഡ് വികസനത്തിനുള്ള കേന്ദ്രവിഹിതം കൂട്ടാമെന്നും തലശ്ശേരിക്കടുത്തുള്ള മൊയ്തു പാലം പുതുക്കി പണിയാനുള്ള തുക അനുവദിക്കാമെന്നും ടി.ആര്‍.ബാലു ഉറപ്പ് നല്‍കിയതായി അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications