സോണിയ ആഗസ്തില്‍ കേരളം സന്ദര്‍ശിക്കും
തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധി ആഗസ്തില്‍ കേരളം സന്ദര്‍ശിക്കും. സംസ്ഥാന കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനായി നടത്തുന്ന റാലിയില്‍ സോണിയ പങ്കെടുക്കും.
മുഖ്യമന്ത്രിയുടെ ഓഫീസാണ് മെയ് രണ്ട് തിങ്കളാഴ്ച ഇക്കാര്യമറിയിച്ചത്. സോണിയയുടെ സന്ദര്‍ശനസംബന്ധമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു വരികയാണെന്നും കൂടുതല്‍ വിവരങ്ങള്‍ പിന്നീടറിയിക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നറിയിച്ചു.
കഴിഞ്ഞയാഴ്ച ദില്ലി സന്ദര്‍ശിച്ച കെപിസിസി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ളയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സെപ്റ്റംബറില്‍ കേരളത്തില്‍ നടക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പുകള്‍ കണിക്കിലെടുത്ത് സോണിയയോടും മകന്‍ രാഹുലിനോടും കേരളം സന്ദര്‍ശിക്കാന്‍ അഭ്യര്‍ത്ഥിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതെത്തുടര്‍ന്നാണ് സോണിയ കേരളം സന്ദര്‍ശിക്കാനെത്തുന്നത്. തന്റെ രണ്ടുദിവസത്തെ സന്ദര്‍ശനത്തില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സോണിയ പര്യടനം നടത്തുമെന്നു കരുതുന്നു.
കരുണാകരന്റെ പുതിയ പാര്‍ട്ടി രൂപീകരിച്ചതിനു ശേഷമുള്ള സോണിയയുടെ ആദ്യത്തെ കേരളസന്ദര്‍ശനമായിരിക്കും ഇത്.












Click it and Unblock the Notifications