ജൂലൈ ആദ്യവാരം പൊതു പണിമുടക്ക്
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ ഇടതു ട്രേഡ് യൂണിയനുകള്‍ ജുലൈ ആദ്യവാരം പണിമുടക്കും.
ജൂണ്‍ രണ്ടിന് നടത്താനിരുന്ന പണിമുടക്ക് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ മാറ്റിവച്ചതായി സിഐടിയു ജനറല്‍ സെക്രട്ടറി പി. കെ. ഗുരുദാസന്‍, എഐടിയുസി ജനറല്‍ സെക്രട്ടറി സി. ദിവാകരന്‍ എന്നിവര്‍ അറിയിച്ചു. ജൂലൈയിലെ പണിമുടക്കിന് മുന്നോടിയായി ജൂണ്‍ 23, 24 തീയതികളില്‍ മേഖലാ ജാഥകള്‍ നടക്കും.
അധ്യാപകര്‍, സര്‍ക്കാര്‍ ജീവനക്കാര്‍ തുടങ്ങി എല്ലാ മേഖലയിലുള്ളവരും പണിമുടക്കില്‍ പങ്കെടുക്കുമെന്ന് ട്രേഡ് യൂണിയന്‍ സ്പോണ്‍സറിംഗ് കമ്മിറ്റി അറിയിച്ചു. പണിമുടക്ക് തീയതി പ്രഖ്യാപിച്ചിട്ടില്ല. വിവിധ സംഘടനകളുമായുള്ള കൂടിയാലോചനകള്‍ക്ക് ശേഷം തീയതി തീരുമാനിക്കും.
സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ മിക്കവയും പൂട്ടലിന്റെ വക്കത്താണെന്ന് ട്രേഡ് യൂണിയന്‍ നേതാക്കള്‍ ആരോപിച്ചു.












Click it and Unblock the Notifications