ഇനിയാരും ഗ്രൂപ്പ് കളിക്കരുത്: വക്കം
തിരുവനന്തപുരം: കരുണാകരന്റെ പുതിയ പാര്‍ട്ടി പ്രഖ്യാപനം കോണ്‍ഗ്രസിനെ ഒരു തരത്തിലും ബാധിക്കില്ലെന്ന് ധനമന്ത്രി വക്കം പുരുഷോത്തമന്‍ പറഞ്ഞു.
കരുണാകരനൊപ്പം കുറെയൊളുകള്‍ പാര്‍ട്ടിവിട്ടതുകൊണ്ട് അതിനെ കോണ്‍ഗ്രസിലെ പിളര്‍പ്പായി കാണാനാവില്ല. മെയ് മൂന്ന് ചൊവ്വാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വക്കം.
കരുണാകരന്‍ വലിയ നേതാവാണെങ്കിലും അദ്ദേഹം ഒടുവില്‍ മക്കള്‍ക്കു വേണ്ടി മാറിക്കളഞ്ഞത് നിര്‍ഭാഗ്യകരമാണ്. ഇനിയാരും കോണ്‍ഗ്രസില്‍ ഗ്രൂപ്പ് കളിക്കരുതെന്നും വക്കം പറഞ്ഞു.












Click it and Unblock the Notifications