Get Updates
Get notified of breaking news, exclusive insights, and must-see stories!

വാറ്റ്: ഓര്‍ഡിനന്‍സ് ഇറക്കില്ലെന്ന് വക്കം

തിരുവനന്തപുരം: നികുതി കുടിശിക വേണ്ടെന്നു വയ്ക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കാന്‍ ആലോചിച്ചിട്ടില്ലെന്ന് ധനമന്ത്രി വക്കം പുരുഷോത്തമന്‍ . ഓര്‍ഡിനന്‍സിന് പിന്നില്‍ 200 കോടി രൂപയുടെ അഴിമതിയുണ്ടെന്ന പ്രതിപക്ഷനേതാവ് വി. എസ് അച്യുതാനന്ദന്റെ ആരോപണം ശരിയല്ലെന്നും വക്കം പറഞ്ഞു.

മൂല്യവര്‍ധിത നികുതി നടപ്പിലായതോടെ 2005 ഏപ്രിലിലെ നികുതി പിരിവ് കൂടിയിട്ടുണ്ട്. 2004 ഏപ്രിലില്‍ ഇത് 10,284 ലക്ഷം രൂപയായിരുന്നു. 2005 ഈ മാസം സംസ്ഥാനത്തിന്റെ നികുതി ഇനത്തില്‍ 11,804 ലക്ഷം രൂപ പിരിച്ചെടുക്കാനായി.

ആശങ്കകള്‍ തുടരുമ്പോഴും നികുതി പിരിവില്‍ വര്‍ദ്ധനയുണ്ടായത് വാറ്റ് സംവിധാനത്തിലെ സുതാര്യതമൂലമാണ്. വാറ്റ് സംവിധാനത്തിന്റെ പ്രധാന ആശയങ്ങളിലൊന്ന് സ്വയം നികുതി നിര്‍ണ്ണയമാണ്. ഇത് കൂടുതല്‍ സത്യസന്ധതയോടെ നികുതി കണക്കുകള്‍ നല്‍കാന്‍ ബന്ധപ്പെട്ടവരെ പ്രേരിപ്പിക്കുന്നു.

വാറ്റ് നടത്തിപ്പുമായി ബന്ധപ്പെട്ട് ഒട്ടേറെ പ്രശ്നങ്ങള്‍ ഇപ്പോഴുമുണ്ട്. എന്നാല്‍ വാറ്റ് നടപ്പാക്കാന്‍ ഇന്നൊരു പ്രതിസന്ധിയും ഇല്ല. പുതിയ സംവിധാനം നിലവില്‍ വരുമ്പോഴുള്ള ബുദ്ധിമുട്ടുകളാണുള്ളത്. വാറ്റ് സമ്പ്രദായം സാധനവില കുറയ്ക്കുമെന്നാണ് കരുതുന്നത്. വാറ്റിനെ സംബന്ധിച്ച് ഉയരുന്ന പരാതികള്‍ പരിശോധിക്കും. വാറ്റ് നിലവില്‍ വന്നതിനു ശേഷം മരുന്നിനും മറ്റും വില കുറയാത്തത് ഗൗരവത്തോടെ പരിശോധിക്കും. എല്ലാ വിഭാഗം ജനങ്ങളും വാറ്റുമായി സഹകരിക്കുന്നുണ്ടെന്നും വക്കം അറിയിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+