കേരളത്തില്‍ നടക്കുന്നത് എം3 ഭരണം: വെള്ളാപ്പള്ളി
തിരുവനന്തപുരം: കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നത് എം3 ഭരണമാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.
മനോരമ, മുത്തൂറ്റ്, മെത്രാന്‍ എന്നിവയാണ് ഇപ്പോള്‍ സംസ്ഥാന ഭരണം മുന്നോട്ടു കൊണ്ടുപോകുന്നത്. ഏപ്രില്‍ മൂന്ന് ചൊവ്വാഴ്ച തിരുവനന്തപുരത്ത് വിളക്കിത്തല നായര്‍ സമാജത്തിന്റെ കനകജൂബിലി സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമുദായങ്ങളെ കൊണ്ട് ഏറ്റവും അധികം പ്രയോജനം ഉണ്ടാക്കിയ ആളാണ് കെ. കരുണാകരന്‍. അദ്ദേഹമാണ് ഇപ്പോള്‍ സമുദായങ്ങളെ തള്ളിപ്പറയുന്നത്.
ഉമ്മന്‍ചാണ്ടി കൗശലക്കാരനായതു കൊണ്ടാണ് കരുണാകരനോടൊപ്പം നിന്നവര്‍ മറുപക്ഷം ചാടിയത്. പണത്തിന്റെ വലിയ ചെക്കുകളാണ് ഇതിന് കാരണം.
ഭൂരിപക്ഷ സമുദായങ്ങള്‍ ഒന്നിച്ചു നിന്നാലെ നേട്ടം ഉണ്ടാകൂവെന്നും വെള്ളാപ്പള്ളി പറഞ്ഞു.












Click it and Unblock the Notifications