ബജറ്റ് എയര്‍ലൈന്‍സ്: പ്രഫുല്‍ പട്ടേലിന് വിമര്‍ശനം
ദില്ലി: ബജറ്റ് എയര്‍ലൈനായ എയര്‍ ഇന്ത്യാഎക്സ്പ്രസിന്റെ ഉദ്ഘാടനച്ചടങ്ങിലും കന്നിയാത്രയിലും തങ്ങളെ ക്ഷണിക്കാതിരുന്നതില്‍ കേരളാ എംപിമാര്‍ കേന്ദ്രവ്യോമയാന വകുപ്പുമന്ത്രി പ്രഫുല്‍ പട്ടേലിനോട് വിശദീകരണമാവശ്യപ്പെട്ടു. തിരുവനന്തപുരത്തു നിന്നുള്ള വിമാനത്തിന്റെ ആദ്യയാത്രയോടനുബന്ധിച്ച് മന്ത്രാലയം ചടങ്ങു സംഘടിപ്പിച്ചതായും എംപിമാര്‍ ചൂണ്ടിക്കാട്ടി. ഇതെത്തുടര്‍ന്ന് സംഭവത്തില്‍ ഖേദം രേഖപ്പെടുത്തിയ ലോക്സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി എംപിമാര്‍ക്ക് വിശദീകരണം നല്‍കാന്‍ പട്ടേലിനോടാവശ്യപ്പെട്ടു.
എയര്‍ ഇന്ത്യാ എക്സ്പ്രസിനു വേണ്ടി പ്രയത്നിച്ച തങ്ങളെ ചടങ്ങിനു ക്ഷണിക്കാതിരുന്നതു വഴി വ്യോമയാന വകുപ്പുമന്ത്രി ഏകാധിപത്യമാണ് കാണിച്ചതെന്ന് എന്‍,കെ പ്രേമചന്ദ്രന്‍ എംപി ആരോപിച്ചു. വകുപ്പുമന്ത്രാലയത്തിലെ കണ്‍സര്‍ട്ടീവ് കമ്മറ്റിയംഗങ്ങളെക്കൂടി ചടങ്ങില്‍ ക്ഷണിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രേമചന്ദ്രനു പുറമെ വയലാര്‍ രവിയും അബ്ദുള്‍ വഹാബും കണ്‍സള്‍ട്ടീവ് കമ്മറ്റിയംഗങ്ങളാണ്.
തങ്ങള്‍ ഇടതുപക്ഷക്കാരയതു കൊണ്ടാണ് ചടങ്ങില്‍ നിന്നും തങ്ങളെ ഒഴിവാക്കിയതെന്ന് വര്‍ക്കല രാധാകൃഷ്ണന്‍ പറഞ്ഞു.
ഏപ്രില്‍ 29 വെള്ളിയാഴ്ച കേരളത്തില്‍ നിന്നാണ് എയര്‍ ഇന്ത്യയുടെ ചെലവു കുറഞ്ഞ വിമാനസര്‍വീസായ എയര്‍ ഇന്ത്യാ എക്സ്പ്രസ് സര്‍വീസാരംഭിച്ചത്.












Click it and Unblock the Notifications