എന്‍ഡിഎ ബജറ്റ് സമ്മേളനം ബഹിഷ്കരിക്കും
ദില്ലി: ബജറ്റ് സമ്മേളനം കഴിയുന്നതു വരെ പാര്‍ലമെന്റ് പൂര്‍ണമായും ബഹിഷ്കരിക്കാന്‍ എന്‍ഡിഎ തീരുമാനിച്ചു. എന്‍ഡിഎ ചെയര്‍മാന്‍ എ. ബി. വാജ്പേയിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന എംപിമാരുടെ യോഗമാണ് ഈ തീരുമാനമെടുത്തത്.
പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കണമെന്ന സ്പീക്കറുടെ ആവശ്യം പരിഗണിക്കാനാണ് എന്‍ഡിഎ യോഗം ചേര്‍ന്നത്. എന്‍ഡിഎ പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കണമെന്നാവശ്യപ്പെട്ട് വാജ്പേയിക്ക് സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി കത്തെഴുതിയിരുന്നു.
റെയില്‍വെ മന്ത്രി ലാലു പ്രസാദ് യാദവിന്റെ രാജിയാവശ്യപ്പെട്ടാണ് എന്‍ഡിഎ അംഗങ്ങള്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും ബഹിഷ്കരിക്കുന്നത്.












Click it and Unblock the Notifications