ജസ്റിസ് ഫുക്കാന്‍ വ്യോമസേനാ വിമാനം ഉപയോഗിച്ചു: പ്രണബ്
ദില്ലി: ആയുധമിടപാടുകളെ സംബന്ധിച്ച തെഹല്‍കയുടെ വെളിപ്പെടുത്തലുകളെ കുറിച്ച് അന്വേഷിക്കുന്ന ജസ്റിസ് എസ്. എന്‍. ഫുക്കാന്‍ വ്യോമസേനാ വിമാനം യാത്രക്കായി ഉപയോഗിച്ചുവെന്ന പ്രതിരോധമന്ത്രി പ്രണബ് മുഖര്‍ജി ലോക്സഭയില്‍ അറിയിച്ചു.
അന്നത്തെ പ്രതിരോധവകുപ്പുമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടിസിന്റെ അറിവോടെയായിരുന്നു ഇതെന്നും പ്രണബ് വ്യക്തമാക്കി.
അന്വേഷണകമ്മീഷന്‍ ഉദ്യോഗസ്ഥന്മാര്‍ക്ക് വ്യോമസേനാവിമാനങ്ങള്‍ ഉപയോഗിക്കാന്‍ അനുവാദമില്ലെന്നിരിക്കെയാണ് ഫുക്കാന്‍ കേസന്വേഷണത്തിനായി വ്യോമസേനാവിമാനം ഉപയോഗിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി പൂനെ, അഹമ്മദ്നഗര്‍, മുംബൈ തുടങ്ങിയ സ്ഥലങ്ങള്‍ ജസ്റിസ് വിമാനത്തില്‍ സഞ്ചരിച്ചിരുന്നു. ഭാര്യയും എട്ട് ഉധ്യോഗസ്ഥരും ഫുക്കാനൊപ്പമുണ്ടായിരുന്നു.
അന്വേഷണത്തിനിടെ റോഡ് മാര്‍ഗം മുഖേന ഷിര്‍ദിയിലുള്ള ആരാധനാലയവും ഫുക്കാനും സംഘവും സന്ദര്‍ശിച്ചതായും പ്രണബ് ശ്രദ്ധക്ഷണിക്കലിനു മറുപടിയായി അറിയിച്ചു.












Click it and Unblock the Notifications